മമത ബാനർജിയുടെ നേതൃത്വത്തിലുള്ള സർക്കാർ ബംഗാളിൽ ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കി: രാഹുൽ ഗാന്ധി

അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പശ്ചിമ ബംഗാൾ സന്ദർശിച്ചു. പ്രചാരണ റാലികളിൽ അദ്ദേഹം തൃണമൂലിനെയും ബിജെപിയെയും ശക്തമായി വിമർശിച്ചു.

പ്രധാനമന്ത്രി മോദി അഴിമതിക്കാരനാണെങ്കിൽ, അതിൽ തൃണമൂൽ കോൺഗ്രസും പിന്നിലല്ലെന്ന് രാഹുൽ ആരോപിച്ചു. മമത ബാനർജി നയിക്കുന്ന സർക്കാർ സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചയ്ക്ക് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. നോർത്ത് ദിനജ്പൂരിൽ നടന്ന റാലിയിലായിരുന്നു ഈ വിമർശനം.

ഉത്തര ദിനജ്പൂരിലെ പ്രചാരണത്തിനിടെ ബിജെപി വോട്ട് ചോർച്ച നടത്തിയെന്നാരോപിച്ച് രാഹുൽ രംഗത്തെത്തി. ആർ എസ് എസിന്റെയും ബിജെപിയുടെയും വിദ്വേഷ പ്രചാരണത്തിനെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രസംഗത്തിൽ എപ്സ്റ്റീൻ ഫയലിനെയും ഗൗതം അദാനിയേയും പരാമർശിച്ച രാഹുൽ, അദാനിയുടെ കമ്പനിയെ “അദാനി കമ്പനി” എന്നു വിളിക്കേണ്ടതില്ല, “മോദാനി കമ്പനി” എന്നു വിളിക്കാമെന്ന് പരിഹസിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക