യുഡിഎഫിലെ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെ. മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം നാലാം തീയതി പ്രഖ്യാപിച്ചതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫലം പുറത്തുവന്നതിന് ശേഷമേ ഇതുസംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ആരംഭിക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ മുഖ്യമന്ത്രിയാരെന്ന വിഷയത്തിൽ നടക്കുന്ന ചര്‍ച്ചകളും വിവാദങ്ങളും അനാവശ്യമാണെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. ഹൈക്കമാൻഡ് സാഹചര്യത്തിന് അനുയോജ്യമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. തോൽവി നേരിടാനിടയുള്ളവർ ഫലം വരുന്നതുവരെ വിജയ പ്രതീക്ഷ പ്രകടിപ്പിച്ച് നടക്കാമെന്നും, അതുവരെ അവർക്കത് ആശ്വാസമാകുമെന്നും അദ്ദേഹം പരിഹസിച്ചു. നാലാം തീയതി ഉച്ചയ്ക്ക് ശേഷം യാഥാർത്ഥ്യം എല്ലാവർക്കും വ്യക്തമായേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
