കേരളത്തിൽ തീവ്ര വലതുപക്ഷ സാന്നിധ്യം ശക്തമാകുന്നത് ഗൗരവകരമായ സാഹചര്യം: എം എ ബേബി

കേരളത്തിലേറ്റ തിരഞ്ഞെടുപ്പ് പരാജയം പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും അതിനെ സി.പി.എം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും സി.പി.എം ജനറാണ് സെക്രട്ടറി എം എ ബേബി വ്യക്തമാക്കി. 1977ന് ശേഷം രാജ്യത്ത് ഒരിടത്തും ഇടതുപക്ഷത്തിന് ഭരണമില്ലാത്ത സാഹചര്യത്തിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിൽ തീവ്ര വലതുപക്ഷ സാന്നിധ്യം ശക്തമാകുന്നത് ഗൗരവകരമായ സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ബിജെപി ശക്തി പ്രാപിക്കുമ്പോഴും തമിഴ്‌നാട്ടിൽ അവരെ ശക്തമായി പ്രതിരോധിക്കാൻ കഴിഞ്ഞതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പാർട്ടിയും മുന്നണിയും വിശദമായ പരിശോധനകൾ നടത്തിവരികയാണെന്ന് വ്യക്തമാക്കിയ എം.എ. ബേബി, പാർട്ടിക്കുള്ളിൽ ഭയരഹിതവും സ്വതന്ത്രവുമായ ചർച്ചകളാണ് നടക്കുന്നതെന്നും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് റിപ്പോർട്ടുകൾ വിലയിരുത്തുന്നതിനായി ജൂലൈയിൽ പ്രത്യേക കേന്ദ്രകമ്മിറ്റി യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

നിലവിലെ സാഹചര്യം രൂപപ്പെടുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച ചില നിലപാടുകൾക്കും പങ്കുണ്ടെന്നാരോപിച്ചും അദ്ദേഹം പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക