രാഹുലും പ്രിയങ്കയും നിയമങ്ങൾ ലംഘിച്ചോ? കേരള മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയെക്കുറിച്ചുള്ള ചർച്ച

മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്ഭവൻ നിർദേശിച്ച പ്രോട്ടോക്കോൾ ലംഘിച്ചതായി ആരോപണം. ഗവർണർ, മുഖ്യമന്ത്രി, സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാർ എന്നിവർ മാത്രമേ വേദിയിൽ ഇരിക്കാവൂ എന്നായിരുന്നു നിർദേശം.

എന്നാൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻമല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക എന്നിവർ നേരിട്ട് വേദിയിൽ ഇരുന്നതായി റിപ്പോർട്ടുണ്ട്. കൂടാതെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ , സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം , ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർക്കും വേദിയിൽ സീറ്റുകൾ അനുവദിച്ചുവെന്നും ആരോപണമുണ്ട്.

ലോക്ഭവൻ നിർദേശങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടുന്ന സാഹചര്യത്തിലാണ് വിവാദം ഉയർന്നത്. അതേസമയം, ഈ കർശന പ്രോട്ടോക്കോളുകൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. പ്രധാന നേതാക്കളെ വേദിയിൽ നിന്ന് ഒഴിവാക്കാനുള്ള ശ്രമമായാണ് ഈ നിയന്ത്രണങ്ങൾ നടപ്പാക്കിയതെന്ന് അവർ വിമർശിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സമാനമായ ചടങ്ങുകളിൽ ദേശീയ നേതാക്കൾ വേദിയിൽ പങ്കെടുക്കുന്നുണ്ടെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി, ലോക്ഭവൻ നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക