പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണം; നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്

പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം സിപ്[ഇഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്നതായി റിപ്പോർട്ട്. പിണറായി വിജയന് മാത്രം പ്രത്യേകം ഇളവുകൾ നൽകുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും യോഗത്തിൽ ഉന്നയിക്കപ്പെട്ടു. പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർക്കെതിരെയും യോഗത്തിൽ കടുത്ത വിമർശനം ഉയർന്നു.

ഗോവിന്ദൻ മാസ്റ്ററുടെ പങ്കാളി പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം പാർട്ടിക്ക് തിരിച്ചടിയായെന്നും, വിമർശനങ്ങൾ ഉയർന്നിട്ടും ഗോവിന്ദൻമാസ്റ്ററുടെ പ്രവർത്തന ശൈലിയിൽ മാറ്റമില്ലെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി.

തോമസ് ഐസക്, സജി ചെറിയാൻ എന്നിവർ പങ്കെടുത്ത യോഗത്തിലാണ് ഈ അഭിപ്രായങ്ങൾ ഉയർന്നത്. നാളെയും മറ്റന്നാളും ജില്ലാ കമ്മിറ്റികൾ ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. മുൻ മന്ത്രിയായിരുന്ന ജി സുധാകരനെ സംബന്ധിച്ചും യോഗത്തിൽ വിമർശനം ഉയർന്നു. അദ്ദേഹം പാർട്ടിക്ക് മുകളിൽ ബിംബമായി മാറിയിരുന്നുവെന്നും നേരത്തെ തന്നെ നടപടി എടുക്കേണ്ടതായിരുന്നുവെന്നും വിലയിരുത്തലുണ്ടായി.

സുധാകരനെ പ്രതിരോധിക്കുന്നതിൽ പാർട്ടി പരാജയപ്പെട്ടുവെന്നും, അഞ്ചുവർഷം തുടർച്ചയായി പാർട്ടിയെയും സർക്കാരിനെയും വിമർശിച്ചിട്ടും സമയബന്ധിതമായ പ്രതികരണം ഉണ്ടായില്ലെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക