നിയമസഭാ തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതിനെക്കാള്‍ മികച്ച വിജയം യുഡിഎഫിന് ലഭിക്കുമെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി. ഫലപ്രഖ്യാപനം നടക്കുന്ന നാലാം തീയതി യുഡിഎഫിന്റെ ദിനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ കണ്ണൂരിലടക്കം പല സ്ഥലങ്ങളിലും അത്ഭുതഫലങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തിലല്ല കോണ്‍ഗ്രസ് വിലയിരുത്തലുകള്‍ നടത്തുന്നതെന്നും, തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വലിയ തരംഗം അനുഭവപ്പെട്ടുവെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി. സര്‍ക്കാരിനെതിരെ ശക്തമായ ജനവികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്നതാണ് എഐസിസിയുടെ നിര്‍ദേശമെന്നും അദ്ദേഹം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിന്റെ കത്തിനെ ചുറ്റിപ്പറ്റിയ വിവാദങ്ങളില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പുറത്തുവന്ന പത്ത് എക്‌സിറ്റ് പോളുകളിലും യുഡിഎഫ് അധികാരത്തിലേറുമെന്ന് പ്രവചിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
