വൻ നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ Nനൗഹിര ഷെയ്ക്ക് നെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഹീര ഗ്രൂപ്പ് ഓഫ് കമ്പനീസ് വഴി 5,600 കോടി രൂപയിലധികം നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് നടപടി.
വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് ഗുഡ്ഗാവിൽ ഒളിവിൽ താമസിച്ചിരുന്ന ഇവരെ ഇഡി സംഘം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിനായി നൗഹിര ഷെയ്ക്കിനെ ഹൈദരാബാദിലേക്ക് മാറ്റുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആവശ്യത്തിന് 36 ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളിൽ നിന്ന് വലിയ തോതിൽ നിക്ഷേപങ്ങൾ ശേഖരിച്ചതായാണ് ആരോപണം. എന്നാൽ വാഗ്ദാനം ചെയ്തതുപോലെ പലിശ ലഭിക്കാത്തതും പണം തിരികെ ലഭിക്കാത്തതും തുടർന്ന് നിക്ഷേപകർ പരാതികളുമായി രംഗത്തെത്തുകയായിരുന്നു.
ഇരകളുടെ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഒളിവിൽ കഴിയുന്നതിനിടെ നടന്ന അറസ്റ്റ് കേസിലെ നിർണായക പുരോഗതിയാണെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നു.
