കെ.എസ്.യു പ്രവർത്തകരും പൊലീസും ചേർന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചുവിട്ടു; എം വി ഗോവിന്ദൻ മാസ്റ്ററുടെ രൂക്ഷ വിമർശനം

തിരുവനന്തപുരം നഗരത്തിൽ ഇന്നലെ ഉണ്ടായ കെ.എസ്.യു–എസ്.എഫ്.ഐ സംഘർഷവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി M. V. Govindan. കെജിഒഎ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം പൊലീസിന്റെ നടപടികളെ വിമർശിച്ചത്.

കെ.എസ്.യു പ്രവർത്തകരും പൊലീസും ചേർന്ന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചുവിട്ടുവെന്നാണ് എം.വി ഗോവിന്ദൻ ആരോപിച്ചത്. വലിയ രീതിയിലുള്ള കടന്നാക്രമണമാണ് പൊലീസ് നടത്തിയതെന്നും, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥികളെ പോലും അറസ്റ്റ് ചെയ്യാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

“സർക്കാർ മാറിയിട്ട് മൂന്ന് ദിവസമേ ആയിട്ടുള്ളൂ. ആ മാറ്റത്തിന്റെ അർത്ഥതലമാണ് ഇന്നലെ കണ്ടത്,” എന്നും അദ്ദേഹം വിമർശിച്ചു.

മലയിടം തുരുത്ത് ഒഴിപ്പിക്കൽ നടപടിക്കിടയിലും സമാനമായ പൊലീസ് അതിക്രമങ്ങളാണ് ഉണ്ടായതെന്ന് എം.വി ഗോവിന്ദൻ ആരോപിച്ചു. രോഗികളായ ആളുകളെ ഉൾപ്പെടെ പൊലീസ് മർദ്ദിച്ചുവെന്നും അവിടെ വേദനാജനകമായ സാഹചര്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

“ഇത് മുത്തങ്ങയുടെ പുതിയ പതിപ്പാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർവകലാശാല തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എസ്.എഫ്.ഐ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകർ കല്ലേറ് നടത്തിയതെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. തുടർന്ന് സംഘർഷം രൂക്ഷമായതോടെ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തിയിരുന്നു.

മറുപടി രേഖപ്പെടുത്തുക