രാഷ്ട്രീയ സ്ഥിരതയില്ലാത്ത നേതാവാണ് പിവി അന്‍വര്‍ : തൃണമൂല്‍ കോണ്‍ഗ്രസ്

തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിവി അന്‍വറിനെ രാഷ്ട്രീയമായി സ്ഥിരതയില്ലാത്ത നേതാവെന്ന് വിമര്‍ശിച്ചു. അന്‍വറിനുള്ള പാര്‍ട്ടിയുടെ പിന്തുണ പിന്‍വലിച്ചതായി സംസ്ഥാന സെക്രട്ടറി വി. ശിവദാസ് വ്യക്തമാക്കി. അന്‍വര്‍ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് അയച്ച കത്തും തൃണമൂല്‍ നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്.

മമത ബാനര്‍ജിയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് അന്‍വര്‍ കത്ത് നല്‍കിയതെന്ന് ശിവദാസ് പറഞ്ഞു. കത്തില്‍ നിരവധി എംപിമാരുടെയും എംഎല്‍എമാരുടെയും മുന്‍ ജനപ്രതിനിധികളുടെയും സിപിഎം നേതാക്കളുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നും, എന്നാല്‍ പിന്നീട് ഇവരുമായി ബന്ധപ്പെട്ട് അന്വേഷിച്ചപ്പോള്‍ ആര്‍ക്കും ഇതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഈ പേരുകള്‍ അന്‍വര്‍ തന്നെയാണ് ചേര്‍ത്തതെന്നും ശിവദാസ് കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ക്ക് രാഷ്ട്രീയ സ്ഥിരതയില്ലെന്നും, അധികാരലാഭത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും ശിവദാസ് വിമര്‍ശിച്ചു. ഭാവിയില്‍ ഏതൊരു തെരഞ്ഞെടുപ്പിലും വിജയിക്കാന്‍ അദ്ദേഹത്തിന് സാധിക്കില്ലെന്നും, ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും അത് ദോഷകരമായി ബാധിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.

മറുപടി രേഖപ്പെടുത്തുക