വി.ഡി. സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രോട്ടോക്കോളിൽ വിവാദം ശക്തമായി. തമിഴ്നാട് മാതൃകയിൽ വിശിഷ്ടാതിഥികൾക്കും ദേശീയ നേതാക്കൾക്കും വേദിയിൽ സാന്നിധ്യമൊരുക്കണമെന്ന നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ലോക്ഭവൻ അറിയിച്ചു.
സത്യപ്രതിജ്ഞാ ചടങ്ങ് വേദിയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ ഉണ്ടായിരിക്കാവൂ എന്നായിരുന്നു ലോക്ഭവന്റെ നിർദേശം. എന്നാൽ ആ നിയന്ത്രണം മറികടന്ന് ചടങ്ങ് നടത്താനായിരുന്നു യുഡിഎഫ് നേതൃത്വത്തിന്റെ നീക്കം. സത്യപ്രതിജ്ഞയ്ക്ക് മുൻപ് തന്നെ മന്ത്രിമാരും വിശിഷ്ട വ്യക്തികളും വേദിയിലെത്തുകായും ചെയ്തു . കോൺഗ്രസ് ദേശീയ നേതാക്കളും വേദിയിൽ സാന്നിധ്യമറിയിച്ചു.
തമിഴ്നാട്ടിൽ ടിവികെ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ നേതാക്കൾ വേദിയിൽ ഉണ്ടായിരുന്നുവെന്ന് യുഡിഎഫ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. പശ്ചിമ ബംഗാളിലും അസമിലും നടന്ന സത്യപ്രതിജ്ഞാ ചടങ്ങുകളിൽ പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും വേദിയിൽ പങ്കെടുത്തിരുന്നുവെന്നും അവർ പറയുന്നു.
അതേസമയം കേരളത്തിൽ വ്യത്യസ്തമായ നിയന്ത്രണങ്ങളാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ മുന്നോട്ട് വെച്ചതെന്ന വിമർശനവും ഉയരുന്നുണ്ട്.
