സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോൾ കൂക്കി വിളിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് കരുതുന്നില്ല; അവജ്ഞയോടെ തള്ളുന്നു: റിനി ആൻ ജോർജ്

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത നടി റിനി ആൻ ജോർജിനെതിരെ വ്യാപകമായ സൈബർ ആക്രമണം. ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “അഞ്ച് വർഷം കഴിഞ്ഞ് സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനി” എന്ന തരത്തിലുള്ള കുറിപ്പുകളും ഷെയർ ചെയ്യപ്പെടുന്നുണ്ട് .

ഇന്നലെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തിയ റിനിക്കെതിരെ ചിലർ കൂക്കി വിളിച്ചതായും വിവരം പുറത്തുവന്നു. എന്നാൽ ഇത് കോൺഗ്രസ് പ്രവർത്തകരാണെന്ന് കരുതുന്നില്ലെന്നും അതിനെ അവജ്ഞയോടെ തള്ളുന്നതായും റിനി ആൻ ജോർജ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിലാണ് റിനി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ പോസ്റ്റിന് താഴെ രൂക്ഷമായ കമന്റുകളാണ് ഉയരുന്നത്. “രേവന്ത് റെഡ്ഡിയെ അറിയില്ലല്ലോ”, “സതീശൻ ബ്ലാക്‌മെയിൽ കെണിയിൽ വീഴാൻ സാധ്യത” തുടങ്ങിയ തരത്തിലുള്ള പരാമർശങ്ങളും കമന്റുകളായി പ്രചരിക്കുന്നത്.

റിനി ആന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ജീവിതത്തിലെ മനോഹരമായ ഒരു സുദിനം.. ഞാന്‍ എംഎല്‍എ എന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചിരുന്ന വ്യക്തി കേരളത്തിന്റെ ഇങ ആയ ദിവസം. എന്റെ സ്വപ്ന സാക്ഷാത്കാരം കൂടി ആയിരുന്നു അദ്ദേഹത്തിന്റെ മുഖ്യമന്ത്രി പദം. വേദിയില്‍ നിന്ന് തന്നെ ആ ചരിത്ര മുഹൂര്‍ത്തം കണ്ണ് കുളിര്‍ക്കെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി..

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നിമിഷം. ഒരുപാട് ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു… അതിനെ ഞാന്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുകയും ചെയ്തു. അവര്‍ കോണ്‍ഗ്രെസ്സുക്കാര്‍ ആണെന്ന് ഞാന്‍ കരുതുന്നില്ല കാരണം കോണ്‍ഗ്രെസ്സ്‌ക്കാര്‍ അത്രയും സ്‌നേഹവായ്പോടെയാണ് എന്നോട് പെരുമാറിയത്.

സത്യപ്രതിജ്ഞക്ക് വന്ന എന്നെ കോണ്‍ഗ്രെസ്സുക്കാര്‍ ആട്ടി ഓടിച്ചു എന്ന് പറയുന്നവര്‍ക്കായി ചടങ്ങില്‍ സന്നിഹിതന്‍ ആയിരുന്ന തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്ക് ഒപ്പമുള്ള എന്റെ ചിത്രം പങ്കു വെക്കുന്നു…

മറുപടി രേഖപ്പെടുത്തുക