ഐപിഎൽ: സിഎസ്കെ പ്ലേ ഓഫ് കാണാതെ പുറത്ത്; ഋതുരാജിനും ടീമിനും കനത്ത പിഴയും ചുമത്തി

ചെന്നൈ സൂപ്പർ കിംഗ്‌സ് ഐപിഎൽ 2026 സീസണിൽ നിന്ന് ഔദ്യോഗികമായി പുറത്തായി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ഗുരുജറാത് ടൈറ്റൻസിനെതിരെ 89 റൺസിന്റെ ദയനീയ തോൽവിയാണ് ചെന്നൈ ഏറ്റുവാങ്ങിയത്.

മത്സരത്തിന് പിന്നാലെ സ്ലോ ഓവർ നിരക്കിന്റെ പേരിൽ ക്യാപ്റ്റൻ ഋതുരാജിനും ടീമിലെ അംഗങ്ങൾക്കും 24 ലക്ഷം രൂപ പിഴ വിധിച്ചു. ഇംപാക്ട് പ്ലേയർ ഉൾപ്പെടെയുള്ള മറ്റ് ടീമംഗങ്ങൾക്ക് ആറുലക്ഷം രൂപയോ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനമോ പിഴയായി ഈടാക്കുമെന്നും ഐപിഎൽ ഗവേണിംഗ് കൗൺസിൽ അറിയിച്ചു.

230 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടു. വിക്കറ്റ് കീപ്പർ ബാറ്ററായി എത്തിയ സഞ്ജു ആദ്യ പന്തിൽ തന്നെ പുറത്തായി. 17 പന്തിൽ 47 റൺസ് നേടിയ ശിവം ദുബൈ മാത്രമാണ് ചെന്നൈ നിരയിൽ പ്രതിരോധം തീർത്തത്.

നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തത് ഈ സീസണിൽ രണ്ടാം തവണയായതിനാലാണ് ഐപിഎൽ പെരുമാറ്റച്ചട്ടപ്രകാരം കർശന നടപടി സ്വീകരിച്ചത്. ഈ തോൽവിയോടെ ചെന്നൈയുടെ സീസൺ അവസാനിച്ചു. എം എസ് ധോണിയുടെ ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും താരങ്ങളുടെ മോശം ഫോമും ടീമിൽ അടുത്ത സീസണിന് മുൻപ് വലിയ അഴിച്ചുപണികൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക