സഞ്ജുവിനെ പുറത്തിരുത്തിയത് അനീതി; ഇന്ത്യൻ ടീം തീരുമാനത്തെ വിമർശിച്ച് സഞ്ജയ് മഞ്ജരേക്കർ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനുള്ള ഇന്ത്യൻ പ്ലേയിങ് ഇലവനിൽ നിന്ന് മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിനെതിരെ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ രംഗത്ത്. ടി20 ലോകകപ്പ് 2026 വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത സഞ്ജുവിനെ ടീമിൽ നിന്ന് മാറ്റിനിർത്തിയത് നീതീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

അയർലൻഡും ഇംഗ്ലണ്ടും ഉൾപ്പെട്ട പര്യടനത്തിലെ മൂന്ന് മത്സരങ്ങളിലെ മോശം പ്രകടനം മാത്രം അടിസ്ഥാനമാക്കി സഞ്ജുവിനെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രാഫോർഡിൽ നടന്ന രണ്ടാം ടി20യിൽ നിന്ന് ഒഴിവാക്കിയത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് മഞ്ജരേക്കർ പറഞ്ഞു. മറ്റു ചില താരങ്ങൾക്ക് മോശം ഫോമിലായിരിക്കുമ്പോഴും കൂടുതൽ അവസരങ്ങൾ ലഭിക്കുമ്പോൾ, അതേ പരിഗണന സഞ്ജുവിന് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

സഞ്ജുവിന് പകരമായി 15 വയസുകാരനായ ബാറ്റിങ് പ്രതിഭ വൈഭവ് സൂര്യവംശിക്കാണ് അവസരം ലഭിച്ചത്. ഇതോടെ ജൂലൈ 7ന് നടക്കുന്ന മൂന്നാം ടി20 മത്സരത്തിൽ സഞ്ജു സാംസൺ തിരിച്ചെത്തുമോയെന്നാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക