ആര് പ്രതിപക്ഷ നേതാവാകണമെന്ന ചർച്ചകൾ തുടങ്ങിവെക്കേണ്ടത് സിപിഐഎമ്മുകാരാണ്: കെ മുരളീധരൻ

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ചകളിൽ പ്രതികരിച്ച് കെ മുരളീധരൻ രംഗത്ത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാത്രമേ ഇത്തരം ചർച്ചകൾ നടക്കേണ്ടതുള്ളുവെന്നും അതിന് ധാരാളം സമയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ സുധാകരൻ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ടതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു.

കോൺഗ്രസ് പ്രസിഡന്റിനെ ആരും കാണാൻ അവകാശമുള്ളതാണ്. ആര് കാണണം, ആര് കാണരുത് എന്ന് തീരുമാനിക്കാനുള്ള അധികാരം തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. “നാലാം തീയതി കഴിഞ്ഞാൽ എന്ത് അഭിപ്രായമുണ്ടെങ്കിലും ഹൈക്കമാൻഡ് പ്രതിനിധികളുടെ മുന്നിൽ അവതരിപ്പിക്കാം. അതിന് മതിയായ സമയം ഉണ്ട്. നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കട്ടെ. തന്റെ നിലപാട് ഫലം വന്നതിന് ശേഷമേ വ്യക്തമാക്കൂ,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് 24 മണിക്കൂറിനുള്ളിൽ തീർക്കേണ്ട വിഷയമല്ലെന്നും കെ മുരളീധരൻ പറഞ്ഞു. അതേസമയം, പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കേണ്ടത് ഇത്തവണ കോൺഗ്രസിന്റെ ചുമതലയല്ലെന്നും, സിപിഐഎമ്മാണ് ആ ചർച്ച ആരംഭിക്കേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. പിണറായി സർക്കാരിന് മെയ് 28 വരെ കാലാവധി ഉണ്ടെന്നും, അതുവരെ ഭരണ ചുമതല തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക