പ്രശസ്ത സോപാന സംഗീത കലാകാരനായ ഞെരളത്ത് ഹരിഗോവിന്ദൻ മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിച്ചു. പാണക്കാട് എത്തിയാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. ഇനി യുഡിഎഫിന്റെ പ്രചാരണ വേദികളിൽ സജീവമാകുമെന്ന് ഹരിഗോവിന്ദൻ അറിയിച്ചു.
വിശ്വമാനവികത ഉയർത്തിപ്പിടിക്കുന്ന വ്യക്തിയാണ് പാണക്കാട് സാദിഖലി തങ്ങൾ എന്നും, ആ മൂല്യങ്ങളിൽ വിശ്വാസം കൊണ്ടാണ് ലീഗിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അങ്ങാടിപ്പുറം ക്ഷേത്രത്തിൽ ഉണ്ടായ തീപിടിത്ത സമയത്ത് ആദ്യം സഹായത്തിനായി എത്തിയവരിൽ സാദിഖലി തങ്ങൾ ഉണ്ടായിരുന്നുവെന്നും ഹരിഗോവിന്ദൻ കൂട്ടിച്ചേർത്തു.
ക്ഷേത്ര ആചാരസംഗീതമായിരുന്ന സോപാന സംഗീതത്തെ ക്ഷേത്രത്തിന് പുറത്തേക്ക് എത്തിച്ച് ജനകീയമാക്കിയ ഞെരളത്ത് രാമപ്പൊതുവാളുടെ മകനാണ് ഞെരളത്ത് ഹരിഗോവിന്ദൻ.
