മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പുതിയ ട്വിസ്റ്റ്; ശശി തരൂരിനായി തലസ്ഥാനത്ത് ഫ്‌ലക്‌സ്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസ് അകത്തള ചര്‍ച്ചകള്‍ക്കിടെ, നാലാമതൊരു നേതാവിന്റെ പേരിലും തലസ്ഥാനത്ത് ഫ്‌ലക്‌സ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിച്ച ഫ്‌ലക്‌സില്‍ ശശി തരൂർ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനായ നേതാവാണെന്ന സന്ദേശമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

“പട നയിച്ച ആളെ”, “പട ഒരുക്കിയ ആളെ”, “പരിചയ സമ്പത്തുള്ള ആളെ” എന്നിങ്ങനെ വിശേഷിപ്പിച്ചുകൊണ്ടാണ് മുന്‍പ് വിഡി സതീശൻ, ചെന്നിത്തല, വേണുഗോപാൽ എന്നിവരെ പിന്തുണച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിരുന്നത്. കേരളത്തിലും ഡല്‍ഹിയിലും വരെ നേതാക്കളെ പിന്തുണച്ച് പ്രവര്‍ത്തകര്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം നടത്തിയിരുന്നു.

പിന്നാലെ, ഇത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനും എല്ലാ ഫ്‌ലക്‌സുകളും നീക്കം ചെയ്യാനും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരുന്നു. ഇതുപ്രകാരം പ്രവര്‍ത്തകര്‍ പഴയ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ശശി തരൂരിനെ പിന്തുണച്ച് പുതിയ ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക