അനുപ്രിയ (25) എന്ന യുവതിയുടെ മൃതദേഹം അവണൂരിലെ മണലിത്തറ തോട്ടിൽ നിന്ന് കണ്ടെത്തി. തൃശൂർ അരുണാട്ടുകരയിലെ ജോൺ മത്തായി സെന്റർ ൽ എംബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയായിരുന്നു അനുപ്രിയ.
ഇന്നലെ രാവിലെ വീട്ടിൽ നിന്ന് കോളേജിലേക്ക് പോയ അനുപ്രിയ വൈകിട്ട് വീട്ടിലേക്ക് മടങ്ങിയെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഇന്നലെ ഉച്ച കഴിഞ്ഞ് തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
