പത്രിക സമർപ്പണത്തിനിടെ രമേഷ് പിഷാരടിക്ക് മമ്മൂട്ടിയുടെ സർപ്രൈസ് വീഡിയോ കോൾ

പത്രിക സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടെ യുഡിഎഫ് സ്ഥാനാർത്ഥിയും നടനുമായ രമേശ് പിഷാരടിക്ക് മെഗാസ്റ്റാർ മമ്മൂട്ടിയുടെ സർപ്രൈസ് ആശംസകൾ ലഭിച്ചു. വീഡിയോ കോളിലൂടെയായിരുന്നു മമ്മൂട്ടിയുടെ ആശംസ, പ്രചാരണത്തിനിടെ എത്തിയ ഈ അപ്രതീക്ഷിത കോൾ പ്രവർത്തകരിൽ വലിയ ആവേശം സൃഷ്ടിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയ പിഷാരടിയെ ഷാഫി പറമ്പിൽ ഷാൾ അണിയിച്ച് സ്വീകരിച്ചു. പ്രവർത്തകരോടൊപ്പം നിൽക്കുന്നതിനിടെയാണ് മമ്മൂട്ടിയുടെ കോൾ എത്തിയത്. ഫോൺ ഉയർത്തി ചുറ്റുമുണ്ടായിരുന്ന ജനക്കൂട്ടത്തെ മമ്മൂട്ടിക്ക് കാണിച്ചപ്പോൾ പ്രവർത്തകർ ആവേശത്തോടെ ആർപ്പുവിളിക്കുകയും കൈവീശുകയും ചെയ്തു. മമ്മൂട്ടിയും മറുപടിയായി കൈവീശി.

നാമനിർദേശത്തിന് മുൻപ് ലഭിച്ച ഈ പിന്തുണ പിഷാരടിക്കും യുഡിഎഫിനും ആത്മവിശ്വാസം നൽകുന്നതായി വിലയിരുത്തപ്പെടുന്നു. വീഡിയോ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക