പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കില്ല; വി.ഡി. സതീശന് ദീപ്തി മേരി വർഗീസിൻ്റെ ഒളിയമ്പ്

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ തുറന്ന നിലപാടുമായി ദീപ്തി മേരി വർഗീസ്. എംഎൽഎമാരുടെ അഭിപ്രായങ്ങൾ രഹസ്യമായി ശേഖരിക്കാതെ പരസ്യമായി കേൾക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. വി.ഡി. സതീശൻ എംഎൽഎമാരുടെ നിലപാട് രഹസ്യമായി അറിയണമെന്ന ആവശ്യം ഉന്നയിച്ചതിന് പിന്നാലെയാണ് ദീപ്തിയുടെ പ്രതികരണം.

പാർട്ടിക്കുള്ളിൽ ഏകാധിപത്യ പ്രവണത അനുവദിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി. പിണറായി വിജയൻ കാണിച്ച ഏകാധിപത്യ സമീപനം എല്ലാവർക്കും ഒരു പാഠമാണെന്നും ദീപ്തി മേരി വർഗീസ് കൂട്ടിച്ചേർത്തു.

“എംഎൽഎമാരുടെ അഭിപ്രായം തുറന്നുപറയാൻ അവസരം നൽകണം. കൊച്ചി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ അതാണ് നടന്നത്. മികച്ച പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തലയെ മാറ്റിയാണ് വി.ഡി. സതീശൻ ആ സ്ഥാനത്ത് എത്തിയത്. എല്ലാവർക്കും മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയുണ്ട്. എംഎൽഎ അല്ലാത്തവരും മുമ്പ് മുഖ്യമന്ത്രി ആയിട്ടുണ്ട്,” എന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക