ദീപ ദാസ് മുൻഷിയെ വിശ്വാസമില്ല; മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിക്ക് എതിരെ വിഡി സതീശൻ പക്ഷം

സംസ്ഥാനത്തെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകളിൽ ദീപ ദാസ് മുൻഷിക്കെതിരെ വി.ഡി. സതീശൻ പക്ഷം രംഗത്ത്. എംഎൽഎമാരുടെ അഭിപ്രായം കേൾക്കുന്ന പ്രക്രിയയിൽ ദീപ ദാസ് മുൻഷി പങ്കെടുക്കരുതെന്നതാണ് ഇവരുടെ ആവശ്യം. മുഖ്യമന്ത്രിയെ നിർണയിക്കുന്ന ചർച്ചകൾ രഹസ്യസ്വഭാവത്തിൽ തന്നെ നടത്തണമെന്നും സതീശൻ പക്ഷം വ്യക്തമാക്കുന്നു.

എംഎൽഎമാരും എഐസിസി നിരീക്ഷകരും തമ്മിലുള്ള കൂടിക്കാഴ്ചകൾ രഹസ്യമായി നടന്നാൽ ഭൂരിപക്ഷം എംഎൽഎമാരും പിന്തുണ നൽകുമെന്നാണ് സതീശൻ പക്ഷത്തിന്റെ വിലയിരുത്തൽ. ഏകദേശം 35 എംഎൽഎമാർ തങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു.

അതേസമയം, നിരീക്ഷകരുടെ പിന്തുണയും ഹൈക്കമാൻഡിന്റെ അംഗീകാരവും ഉറപ്പാക്കാൻ കെ.സി. വേണുഗോപാൽ നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്ന സൂചനകളുണ്ട്. 46 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എംഎൽഎമാരോട് പിന്തുണ ഉറപ്പാക്കാൻ നിർദേശം നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മറുപടി രേഖപ്പെടുത്തുക