ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്തു; മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു

മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റയ്ക്കും കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. നീക്കം ചെയ്ത പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും, അവ ഒഴിവാക്കിയതിന്റെ കാരണം ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശാ വർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിനാശംസകൾ നേർന്നതുമായ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകളാണ് പ്ലാറ്റ്ഫോമിൽ നിന്ന് നീക്കം ചെയ്തതെന്നാണ് വിവരം. ഈ പോസ്റ്റുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്നും, ഉള്ളടക്കം നീക്കം ചെയ്യാൻ കാരണമായ മാനദണ്ഡങ്ങളും നടപടിക്രമങ്ങളും വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ ഐ.എ.എസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ പൊതുപ്രവർത്തകരുടെ ഔദ്യോഗിക അറിയിപ്പുകൾ നീക്കം ചെയ്യുമ്പോൾ അതിന്റെ കാരണം വ്യക്തതയോടെ അറിയിക്കേണ്ടതുണ്ടെന്നും, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കപ്പെടണമെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.

മറുപടി രേഖപ്പെടുത്തുക