കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായ വിഡി സതീശനും പുതിയ മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ച് മുൻ മുഖ്യമന്ത്രി പിണറായി . മുൻ സർക്കാരുകൾ ആരംഭിക്കുകയും തുടർന്നു കൊണ്ടുപോകുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പിണറായി വിജയൻ ആശംസകൾ അറിയിച്ചത്. സംസ്ഥാനത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻഗണന നൽകുന്ന ഭരണമായിരിക്കട്ടെയെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റ വി.ഡി. സതീശനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും അഭിനന്ദനങ്ങൾ. മുൻ സർക്കാരുകൾ ആരംഭിക്കുകയും പിന്തുടരുകയും ചെയ്ത ജനകീയ പദ്ധതികളും ക്ഷേമപ്രവർത്തനങ്ങളും പുതിയ സർക്കാർ മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രത്യാശിക്കുന്നു. അത്തരം ഇടപെടലുകൾക്ക് ക്രിയാത്മകമായ പിന്തുണ ഉറപ്പ് നൽകുന്നു.
