ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കില്ല; പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് മന്ത്രി കെ എം ഷാജി

സംസ്ഥാനത്തെ ലൈഫ് മിഷൻ ഭവന പദ്ധതി നിർത്തലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മന്ത്രി കെ എം ഷാജി . പദ്ധതിയെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഒരു കാര്യവും പഠിക്കാതെയും വിശദമായി പരിശോധിക്കാതെയും സർക്കാർ തീരുമാനമെടുക്കില്ലെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം കൈമാറാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ, United Democratic Front ലൈഫ് മിഷൻ പദ്ധതി അവസാനിപ്പിക്കുമെന്നും പകരം പുതിയ പദ്ധതി കൊണ്ടുവരുമെന്നും തരത്തിലുള്ള റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡി സതീശൻ നേതൃത്വത്തിലുള്ള സർക്കാരിന്റെ നിലപാട് സംബന്ധിച്ച ചർച്ചകളും ഇതിനിടെ ശക്തമായി.

കൂടാതെ, യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി അവസാനിപ്പിക്കുമെന്ന് ചില കോൺഗ്രസ് നേതാക്കൾ മുമ്പ് നടത്തിയ പ്രതികരണങ്ങളും വീണ്ടും ചര്‍ച്ചയായിരുന്നു. എന്നാൽ പദ്ധതി പൂർണമായി നിർത്തലാക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഔദ്യോഗിക വിശദീകരണം.

മറുപടി രേഖപ്പെടുത്തുക