മുഹറം പ്രമാണിച്ചുള്ള സംസ്ഥാനത്തെ പൊതു അവധിയിൽ സർക്കാർ മാറ്റം വരുത്തി. നേരത്തെ ജൂൺ 25 വ്യാഴാഴ്ചയായി പ്രഖ്യാപിച്ചിരുന്ന അവധി ജൂൺ 26 വെള്ളിയാഴ്ചത്തേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഇതോടെ ജൂൺ 25 സാധാരണ പ്രവൃത്തി ദിനമായിരിക്കും.
മുഹറം മാസപ്പിറവി ജൂൺ 17-നാണ് ദൃശ്യമായത്. ഇതിന്റെ അടിസ്ഥാനത്തിൽ മുഹറം 10 (ആശൂറാ) ജൂൺ 26-നാണ് വരുന്നത്. ഈ സാഹചര്യത്തിലാണ് അവധി തീയതി പുനഃക്രമീകരിച്ചത്.
പുതുക്കിയ ഉത്തരവ് പ്രകാരം സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ജൂൺ 26-നാണ് മുഹറം അവധി ബാധകമാകുക.
