മെസ്സിയുടെ മാജിക് തുടരുന്നു; 64 വർഷം പഴക്കമുള്ള ലോകകപ്പ് റെക്കോർഡിനൊപ്പമെത്തി അർജന്റീന നായകൻ

ഫിഫ ലോകകപ്പ് 2026-ലെ കേപ് വെർഡെയ്ക്കെതിരായ പ്രീക്വാർട്ടർ മത്സരത്തിൽ ഗോൾ നേടിയ ലയണൽ മെസ്സി മറ്റൊരു ചരിത്രനേട്ടത്തിന് ഉടമയായി. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ ഗോൾ നേടുന്ന അപൂർവ റെക്കോർഡിനൊപ്പമാണ് അർജന്റീന നായകൻ ഇപ്പോൾ എത്തിയത്.

2022 ലോകകപ്പിൽ ഓസ്‌ട്രേലിയ, നെതർലൻഡ്സ്, ക്രൊയേഷ്യ, ഫ്രാൻസ് എന്നിവർക്കെതിരായ മത്സരങ്ങളിൽ ഗോൾ നേടിയ മെസ്സി, ഇപ്പോൾ കേപ് വെർഡെയ്ക്കെതിരെയും വലകുലുക്കിയതോടെയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 1962-ൽ ബ്രസീലിന്റെ ഇതിഹാസ താരം വാവ അവസാനമായി കൈവരിച്ച റെക്കോർഡാണിത്.

ഇതോടൊപ്പം, കേപ് വെർഡെയ്ക്കെതിരായ ഗോളോടെ ലോകകപ്പ് 2026-ൽ മെസ്സിയുടെ ഗോൾ നേട്ടം ഏഴായി. ഇതോടെ ഗോൾഡൻ ബൂട്ട് മത്സരത്തിൽ അദ്ദേഹം മുൻതൂക്കം നിലനിർത്തുകയാണ്. ഫ്രാൻസിന്റെ കൈലിയൻ എംബാപ്പെയും നോർവേയുടെ എർലിംഗ് ഹാലാൻഡും അദ്ദേഹത്തെ പിന്തുടരുന്നുണ്ട്.

തുടർച്ചയായ മികച്ച പ്രകടനങ്ങളിലൂടെ ലോകകപ്പ് ചരിത്രത്തിലെ നിരവധി റെക്കോർഡുകൾ സ്വന്തമാക്കിയ മെസ്സി, ഈ ടൂർണമെന്റിലും പുതിയ ചരിത്രങ്ങൾ കുറിക്കാനുള്ള പാതയിലാണ്.

മറുപടി രേഖപ്പെടുത്തുക