ജന്തർ മന്തർ വിവാദം; വിദ്യാർഥികൾക്ക് മാപ്പ് നൽകി പ്രധാനമന്ത്രി; പാതിരാത്രിയിൽ വീഡിയോ സന്ദേശം

ജന്തർ മന്തറിൽ ഉയർന്ന അധിക്ഷേപ മുദ്രാവാക്യങ്ങളെ ചൊല്ലിയുള്ള വിവാദത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പാതിരാത്രിയിൽ വീഡിയോ സന്ദേശവുമായി രംഗത്തെത്തി. വിദ്യാർഥികൾ നടത്തിയ പരാമർശങ്ങളെ പരാമർശിച്ച അദ്ദേഹം, യുവാക്കൾക്ക് തെറ്റുകൾ സംഭവിക്കാമെന്നും അവരെ ശിക്ഷിക്കുന്നതിനേക്കാൾ ശരിയായ വഴി കാണിച്ചുകൊടുക്കുകയാണ് സമൂഹത്തിന്റെ ഉത്തരവാദിത്വമെന്നും പറഞ്ഞു.

“രാജ്യത്തിനായി എല്ലാവർക്കും ഒരുമിച്ച് മുന്നോട്ട് പോകാം. തെറ്റുകളിൽ നിന്ന് പഠിക്കാനുള്ള അവസരം എല്ലാവർക്കും ലഭിക്കണം. ദുരുപയോഗവും അധിക്ഷേപവും ഒരിക്കലും ഒരു പ്രശ്നത്തിന്റെയും പരിഹാരമല്ല,” എന്നാണ് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കിയത്.

ജന്തർ മന്തറിൽ നടന്ന സംഭവങ്ങൾ രാജ്യവും ലോകവും കണ്ടതാണെന്ന് പറഞ്ഞ മോദി, ഒരു പരിഷ്കൃത സമൂഹത്തിൽ അംഗീകരിക്കാനാകാത്ത ഭാഷയാണ് ചില വഴിതെറ്റിയ യുവാക്കൾ ഉപയോഗിച്ചതെന്നും അഭിപ്രായപ്പെട്ടു.

“എന്നെ മാത്രമല്ല, അന്തരിച്ച എന്റെ അമ്മയെയും വരെ അവർ അധിക്ഷേപിച്ചു. എന്നാൽ അതിന് പ്രതികാരമോ പ്രതികരണമോ തേടുന്നില്ല. അവർ അവരുടെ തെറ്റ് മനസിലാക്കി തിരുത്തട്ടെ എന്നാണ് എന്റെ ആഗ്രഹം,” പ്രധാനമന്ത്രി പറഞ്ഞു.

യുവതലമുറയെ കുറ്റപ്പെടുത്തുന്നതിനുപകരം അവരെ ബോധവൽക്കരിക്കുകയും ശരിയായ ദിശയിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, പരീക്ഷാ പരിഷ്‌കാരവുമായി ബന്ധപ്പെട്ട ബില്ലിനെ അഭിനന്ദിച്ചുകൊണ്ടാണ് പ്രധാനമന്ത്രി അർധരാത്രിയോടെ വീഡിയോ സന്ദേശം പുറത്തുവിട്ടത്. വീഡിയോ സന്ദേശത്തിലെ വിദ്യാർഥികളെക്കുറിച്ചുള്ള പരാമർശങ്ങളും മാപ്പ് പ്രഖ്യാപനവും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാവുകയാണ്.

മറുപടി രേഖപ്പെടുത്തുക