സർക്കാർ വിമർശനങ്ങൾക്കു വിലക്കോ? ടി21 മീഡിയയുടെ ഫേസ്ബുക്ക് പേജ് മെറ്റ നീക്കം ചെയ്തു

മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററടക്കം യൂത്ത് കോൺഗ്രസ് നേതാക്കൾ എംഡിഎംഎ കേസിൽ പ്രതിചേർക്കപ്പെട്ടെന്ന വാർത്തകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ടി21 മീഡിയയുടെ ഫേസ്ബുക്ക് പേജ് മെറ്റ സസ്‌പെൻഡ് ചെയ്തതായി ആരോപണം. യുഡിഎഫ് സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ നൽകിയതിന്റെ പേരിൽ നേരത്തെയും കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ടി21 മീഡിയക്കെതിരെ രംഗത്തെത്തിയിരുന്നുവെന്ന് മാധ്യമസ്ഥാപനം ചൂണ്ടിക്കാട്ടുന്നു.

എംഡിഎംഎ കേസിൽ പ്രതിചേർക്കപ്പെട്ട ഹുസൈൻ മുസാഫിറും മുഖ്യമന്ത്രിയും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം ടി21 മീഡിയ വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്ക് പേജിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും ഇത് പ്രതികാര നടപടിയാണെന്നുമാണ് ആരോപണം.

അതേസമയം, കൈരളി ന്യൂസിന്റെ ചില സോഷ്യൽ മീഡിയ കാർഡുകളും മെറ്റ നീക്കം ചെയ്തിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമർശിക്കുന്ന ഉള്ളടക്കങ്ങളാണ് നീക്കപ്പെട്ടതെന്നാണ് ആരോപണം. സമാന രീതിയിൽ മറ്റ് ചില മാധ്യമങ്ങളുടെയും വാർത്തകളും കാർഡുകളും മെറ്റ നീക്കം ചെയ്തതായി റിപ്പോർട്ടുകളുണ്ട്.

സർക്കാരിനെതിരായ വിമർശനങ്ങളെയും ചോദ്യങ്ങളെയും ഭയക്കുന്ന സമീപനമാണ് ഇത്തരം നടപടികൾക്ക് പിന്നിലെന്നും, ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണ ശ്രമമാണെന്നും വിമർശകർ ആരോപിക്കുന്നു. കേന്ദ്രത്തിൽ ബിജെപി സർക്കാർ സ്വീകരിക്കുന്ന സമീപനത്തിന് സമാനമായ നടപടികളാണ് സംസ്ഥാനത്തും ആവർത്തിക്കപ്പെടുന്നതെന്ന ആരോപണവും ഇതോടനുബന്ധിച്ച് ഉയരുന്നുണ്ട്.

മറുപടി രേഖപ്പെടുത്തുക