സംസ്ഥാനത്തെ ഗർഭിണികളായ വനിതാ പൊലീസുകാർക്ക് യൂണിഫോം ഇളവ്; സൽവാർ കമ്മീസും സാൻഡലും അനുവദിച്ചു

ഗർഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോമിൽ ഇളവ് അനുവദിച്ച് സംസ്ഥാന പൊലീസ് ആസ്ഥാനം ഉത്തരവിറക്കി. ഗർഭകാലത്ത് കാക്കി സൽവാർ കമ്മീസ്, ഷാൾ, സാൻഡൽ എന്നിവ ധരിക്കാൻ അനുമതി നൽകിയതായി പൊലീസ് ആസ്ഥാന ഐജി ഹർഷിത അത്തല്ലൂരി അറിയിച്ചു.

നിലവിൽ എല്ലാ പൊലീസുകാർക്കും ഒരേ യൂണിഫോം കോഡാണ് നിലവിലുള്ളത്. എന്നാൽ ഗർഭകാലത്ത് പാന്റും ഷർട്ടും ധരിക്കുന്നതുമൂലം ബുദ്ധിമുട്ടുകൾ നേരിടുന്നതായി നിരവധി പരാതികൾ ഉയർന്നിരുന്നു.

ഇതിനെ തുടർന്നാണ് യൂണിഫോം ചട്ടങ്ങളിൽ മാറ്റം വരുത്തിയത്. പുതിയ ഉത്തരവ് പ്രകാരം ഗർഭിണികളായ വനിതാ പൊലീസുകാർക്ക് ജോലിക്കെത്തുമ്പോൾ കാക്കി സൽവാർ കമ്മീസും ഷാളും ധരിക്കാം. ഷൂസിന് പകരം സാൻഡൽ ഉപയോഗിക്കാനും അനുമതി നൽകിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക