അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫിന് നഷ്ടമായ പാലാ നഗരസഭയുടെ ഭരണം ഇനി വിമത കൗൺസിലർ മായ രാഹുലിന്റെ നേതൃത്വത്തിൽ. ഇന്ന് നടന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ 16 വോട്ടുകൾ നേടിയാണ് മായ രാഹുൽ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി റിയ ബിനോ ചീരാംകുഴിക്ക് 10 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
എൽഡിഎഫിന്റെ പിന്തുണയോടെയാണ് യുഡിഎഫ് വിമതരുടെ നേതൃത്വത്തിൽ പുതിയ ഭരണസമിതി അധികാരത്തിലെത്തുന്നത്. എൽഡിഎഫ്, വിമത കൗൺസിലർമാർ, സ്വതന്ത്ര കൗൺസിലർമാർ എന്നിവർ ഉൾപ്പെടുന്ന നഗര വികസ മുന്നണിയാണ് ഇനി പാലാ നഗരസഭ ഭരിക്കുക.
എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടത്തിന് സ്ഥാനം നഷ്ടമായത്. ഇതിന് പിന്നാലെയാണ് പുതിയ ചെയർപേഴ്സനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ നടന്നത്.
