പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. എൻഡിഎയിൽ ബിജെപിയുടെ രാഷ്ട്രീയ ആധിപത്യം കുറഞ്ഞെന്നും മോദി-അമിത് ഷാ സഖ്യത്തിന്റെ രാഷ്ട്രീയ അധ്യായം അവസാനിച്ചെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കേന്ദ്രത്തിൽ ബിജെപിക്ക് സ്വതന്ത്ര ഭൂരിപക്ഷം ലഭിക്കാത്തത് പാർട്ടിയുടെ രാഷ്ട്രീയ ശക്തിയിലും സ്വാധീനത്തിലും ഇടിവുണ്ടാക്കിയതായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ ആധിപത്യം ഇപ്പോൾ നഷ്ടപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസും ‘ഇന്ത്യ’ സഖ്യവും കൂടുതൽ തന്ത്രപരമായ സമീപനത്തോടെ മുന്നോട്ട് പോകുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ പോരാട്ടം ശക്തമാക്കാനും വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികളെ നേരിടാൻ തയ്യാറാകാനും കോൺഗ്രസ് നേതാക്കളോടും പ്രവർത്തകരോടും അദ്ദേഹം ആഹ്വാനം ചെയ്തു.
