വീണ്ടും കുതിച്ച് സ്വർണവില; പവൻ 1.20 ലക്ഷം കടന്ന് മാസത്തിലെ ഉയർന്ന നിരക്കിൽ

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 640 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,20,240 രൂപയായി. ഇതോടെ ഈ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപാരം നടക്കുന്നത്.

ഗ്രാമിന് 80 രൂപ വർധിച്ച് 15,030 രൂപയായാണ് ഇന്നത്തെ വില. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്നിരുന്ന നിരക്കിൽ നിന്നാണ് ഇന്ന് സ്വർണവില വീണ്ടും കുതിച്ചുയർന്നത്.

ഓഗസ്റ്റ് 21ന് ഒരു പവൻ സ്വർണത്തിന്റെ വില 1,18,480 രൂപയായിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 1,19,600 രൂപ എന്ന നിരക്കിൽ സ്ഥിരത പുലർത്തി. ഗ്രാമിന് 14,950 രൂപയായിരുന്നു ആ ദിവസങ്ങളിലെ വില.

അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വരും ദിവസങ്ങളിലും ആഗോള വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് കേരളത്തിലെ സ്വർണവിലയിൽ കൂടുതൽ വ്യതിയാനങ്ങൾ ഉണ്ടാകാനിടയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

ഈ വർഷത്തെ കണക്കുകൾ പ്രകാരം ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്തെ സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്. കഴിഞ്ഞ വർഷം ഡിസംബർ 23നാണ് കേരളത്തിൽ ആദ്യമായി ഒരു പവൻ സ്വർണത്തിന്റെ വില ഒരു ലക്ഷം രൂപ കടന്നത്.

മറുപടി രേഖപ്പെടുത്തുക