കാൽനടയാത്രക്കാർക്ക് സുരക്ഷിത യാത്ര; മസ്‌കത്തിൽ ഹൈടെക് മേൽപ്പാലങ്ങൾ ഒരുങ്ങുന്നു

കാൽനടയാത്രക്കാരുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി മസ്‌കത്ത് നഗരത്തിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ ഒമാൻ അധികൃതർ പദ്ധതിയിടുന്നു. പരിസ്ഥിതി സൗഹൃദ രൂപകൽപ്പനയിലുള്ള പാലങ്ങളിൽ തണൽ നൽകുന്ന മേൽക്കൂരകളും സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും ഉറപ്പാക്കുന്ന സംവിധാനങ്ങളും ഉൾപ്പെടും.

പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി ഉപയോഗിക്കാനാകുന്ന ലിഫ്റ്റുകളും എസ്കലേറ്ററുകളും പാലങ്ങളിൽ സജ്ജീകരിക്കും. ലൈറ്റിംഗും മറ്റ് വൈദ്യുത ആവശ്യങ്ങളും സൗരോർജ്ജം ഉപയോഗിച്ചായിരിക്കും പ്രവർത്തിക്കുക.

റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2025-ൽ മസ്‌കറ്റിൽ മാത്രം ഇത്തരം അപകടങ്ങളിൽ 89 പേർ മരിക്കുകയും 259 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ട ടെൻഡർ രേഖകൾ സെപ്റ്റംബർ 9 വരെ സ്വീകരിക്കും. സെപ്റ്റംബർ 22-ന് ടെൻഡറുകൾ സമർപ്പിക്കുകയും അന്നുതന്നെ തുറക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക