കേരളത്തിലെ മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ, ഉടൻ തന്നെ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് കെ[പിസിസി അധ്യക്ഷൻ വ്യക്തമാക്കി. “വെളുത്ത പുക ഉടൻ ഉയരും” എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രി ആരാകുമെന്ന തീരുമാനത്തിൽ ഉണ്ടായ താമസം തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നേതൃനിരയിലെ അന്തിമ ധാരണ വൈകുന്നത് രാഷ്ട്രീയമായി അനാവശ്യ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ തമ്മിലുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, ഉടൻ വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കോൺഗ്രസ് വൃത്തങ്ങളുടെ വിലയിരുത്തൽ. മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനം വൈകുന്നത് പാർട്ടിയുടെ വിജയാനന്തര രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് മങ്ങൽ ഏൽപ്പിച്ചുവെന്ന ആശങ്കയും നേതാക്കൾക്കിടയിൽ ഉയരുന്നുണ്ട്.
