മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കറിനെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അത്തരം വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്നും ഭരണത്തിലുള്ളവർ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ധനവില നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടുവെന്നും കെസി വേണുഗോപാൽ വിമർശിച്ചു. പ്രധാനമന്ത്രി ലോകം ചുറ്റുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ പുതിയ തലമുറയിൽ അസ്വസ്ഥത ഉയരുന്നുവെന്നതിന്റെ തെളിവാണ് “കോക്രോച്ച് ജനതാ പാർട്ടി” പോലുള്ള പ്രസ്ഥാനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഏതൊരു പ്രസ്ഥാനത്തെയും അടിച്ചമർത്തുന്നത് ശരിയല്ലെന്നും കെസി വേണുഗോപാൽ കൂട്ടിച്ചേർത്തു.
