‘തുടരും’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സംവിധായകൻ തരുണ്‍ മൂര്‍ത്തിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. L366 എന്ന താൽക്കാലിക പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാൽ പൊലീസ് വേഷത്തിലാണ് എത്തുന്നത്.
സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ടി.എസ്. ലവ്‌ലജൻ എന്നാണ്. പൊലീസ് യൂണിഫോമിൽ നിൽക്കുന്ന മോഹൻലാലിന്റെ ചിത്രമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. “മനുഷ്യരൂപത്തിലുള്ള ശുദ്ധമായ സ്നേഹത്തെ പരിചയപ്പെടുത്തുന്നു – ടി.എസ്. ലവ്‌ലജൻ” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
ഈ പ്രഖ്യാപനത്തോടെ തന്നെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ വലിയ രീതിയിൽ ഉയർന്നിരിക്കുകയാണ്.
