ശബരിമല സ്വർണക്കൊള്ളക്കേസ്: നടൻ ജയറാമിനെ ചോദ്യം ചെയ്തു, സാക്ഷിയാകാൻ സാധ്യത

ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം. കേസുമായി ബന്ധപ്പെട്ട നിർണായക നീക്കത്തിന്റെ ഭാഗമായി പ്രമുഖ നടൻ ജയറാമിനെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.

കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പരിചയം, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ നടന്ന വിവിധ ചടങ്ങുകൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജയറാം അന്വേഷണ സംഘത്തിന് മൊഴി നൽകി. ഈ കേസിൽ ജയറാം സാക്ഷിയാകാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് ലഭിക്കുന്നത്.

ശബരിമലയിൽ വെച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെട്ടതെന്നും, വിശ്വാസത്തിന്റെ പേരിൽ അദ്ദേഹം പലതവണ തന്റെ വീട്ടിൽ പൂജകൾക്കായി എത്തിയിട്ടുണ്ടെന്നും ജയറാം വ്യക്തമാക്കി. കട്ടിളപാളി സ്മാർട്ട് ക്രിയേഷൻസിലെ പൂജയിലും, തുടർന്ന് വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി കൊണ്ടുപോയ ചടങ്ങിലും പോറ്റിയുടെ ക്ഷണമനുസരിച്ചാണ് താൻ പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ പരിപാടികൾക്ക് പിന്നിൽ നടന്ന സാമ്പത്തിക ഇടപാടുകളെയോ തട്ടിപ്പിനെയോ കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലായിരുന്നുവെന്നും ജയറാം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക