രാജ്യത്ത് 2026 ഏപ്രിൽ 1 മുതൽ പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ വരും എന്ന് ബജറ്റ് അവതരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . സാധാരണക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ നികുതി നിയമങ്ങൾ ലഘൂകരിക്കുക എന്നതാണ് പുതിയ നിയമത്തിന്റെ മുഖ്യലക്ഷ്യം.
മുൻപുള്ള നിയമങ്ങളെ അപേക്ഷിച്ച് നികുതി വ്യവസ്ഥകൾ കൂടുതൽ ലളിതമാക്കുകയും, ടാക്സ് റിട്ടേണുകൾ സമർപ്പിക്കുന്ന പ്രക്രിയ സുഗമമാക്കുകയും ചെയ്യും. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 എന്ന നിലയിലാണ് തുടരുന്നത്.
വാഹനാപകട നഷ്ടപരിഹാര തുക ഇനി മുതൽ ആദായ നികുതിയിൽ നിന്നും പൂർണ്ണമായും ഒഴിവാക്കും. അപകടങ്ങളിൽ ദുരിതം അനുഭവിക്കുന്നവർക്ക് ഇത് വലിയൊരു ആശ്വാസമാകുമെന്നാണ് നികുതി വിദഗ്ധരുടെ അഭിപ്രായം.
പുതിയ നിയമ പ്രകാരം, വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാര തുക ഇനി ആദായ നികുതിയിൽ ഉൾപ്പെടില്ല എന്നതാണ് ഏറ്റവും മാനുഷികപരമായ പരിഗണനയായി കാണുന്നത്.
