അമേരിക്കയും റഷ്യയും ഉന്നതതല സൈനിക ബന്ധം പുനഃസ്ഥാപിക്കുന്നു

അബുദാബിയിൽ നടക്കുന്ന ഉക്രെയ്ൻ സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ, ഉന്നതതല സൈനിക സംഭാഷണം പുനരാരംഭിക്കാൻ റഷ്യയും യുഎസും സമ്മതിച്ചതായി യൂറോപ്പിലെ വാഷിംഗ്ടണിന്റെ സൈനിക കമാൻഡ് (EUCOM) അറിയിച്ചു.

യുഎസിന്റെയും റഷ്യയുടെയും ആണവ ആയുധശേഖരം നിയന്ത്രിക്കുന്ന അവസാന കരാറായ ന്യു START ഉടമ്പടി ഫെബ്രുവരി 5ന് കാലഹരണപ്പെട്ടതോടെയാണ് ഈ നീക്കം. യുഎഇ തലസ്ഥാനമായ അബുദാബിയിലും ഈ വിഷയം ചർച്ച ചെയ്യുന്നതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

EUCOM പത്രക്കുറിപ്പു പ്രകാരം, യുഎസിന്റെയും നാറ്റോയുടെയും യൂറോപ്പിലെ ഉന്നത സൈനിക കമാൻഡർ ജനറൽ അലക്സസ് ഗ്രിൻകെവിച്ചും, റഷ്യൻ സൈനിക ഇന്റലിജൻസ് മേധാവി അഡ്മിറൽ ഇഗോർ കോസ്റ്റ്യുക്കോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ പ്രതിനിധി സംഘവും നടത്തിയ കൂടിക്കാഴ്ചകളുടെ തുടർച്ചയായാണ് സൈനിക ബന്ധങ്ങൾ പുനഃസ്ഥാപിക്കാൻ തീരുമാനമായത്.

സൈനിക തലത്തിലുള്ള സംഭാഷണം നിലനിർത്തുന്നത് ആഗോള സ്ഥിരതക്കും സമാധാനത്തിനും നിർണായകമാണെന്നും, ഇത് കൂടുതൽ സുതാര്യതക്കും സംഘർഷം കുറയ്ക്കുന്നതിനും സഹായകരമാകുമെന്നും EUCOM പ്രസ്താവനയിൽ വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക