സേവാ തീർഥ്: പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രിയുടെ ഓഫീസിന് ഇനി പുതിയ മേൽവിലാസം. ‘സേവാ തീർഥ്’ എന്ന പേരിലുള്ള പുതിയ ഓഫീസ് മോദി ഉദ്ഘാടനം ചെയ്തു. പുതിയ ആസ്ഥാനത്തിലെ ആദ്യ ദിനത്തിൽ തന്നെ ജനക്ഷേമപരമായ നാല് സുപ്രധാന തീരുമാനങ്ങളിൽ പ്രധാനമന്ത്രി ഒപ്പുവെച്ചു. കൊളോണിയൽ പൈതൃകം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് വിശദീകരണം.

Central Vista പദ്ധതിയുടെ ഭാഗമായി റൈസീന ഹില്ലിന് സമീപമാണ് പുതിയ ഓഫീസ് ഒരുക്കിയിരിക്കുന്നത്. സൗത്ത് ബ്ലോക്കിൽ നടന്ന അവസാന കേന്ദ്ര മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് ഉദ്ഘാടനം നടന്നത്.

പുതിയ ഓഫീസിലെ ആദ്യ ദിനത്തിൽ തന്നെ വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് 1.5 ലക്ഷം രൂപ വരെ പണരഹിത ചികിത്സ ഉറപ്പാക്കുന്ന ‘പി.എം. റാഹത്’ പദ്ധതിക്ക് അനുമതി നൽകി. കൂടാതെ, കാർഷിക അടിസ്ഥാന സൗകര്യ വികസന ഫണ്ട് ഒരു ലക്ഷം കോടിയിൽ നിന്ന് രണ്ട് ലക്ഷം കോടിയായി ഉയർത്താനും തീരുമാനം കൈക്കൊണ്ടു.

സേവാ തീർഥിന് പുറമെ വിവിധ മന്ത്രാലയങ്ങൾക്കായി സജ്ജീകരിച്ച ‘കർതവ്യ ഭവൻ’ ബ്ലോക്ക് 1, 2 എന്നിവയും പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക