പി.എസ്.സി. ജോലികൾക്കുള്ള അപേക്ഷാ പ്രായപരിധി 40 വയസായി ഉയർത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിൽ ഇത് 36 വയസായിരുന്നു. എസ്.സി./എസ്.ടി. വിഭാഗത്തിലുള്ളവർക്ക് ഇനി 45 വയസുവരെ അപേക്ഷിക്കാം.
ജെബി കോശി കമ്മീഷന്റെ റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ച മന്ത്രിസഭ, കമ്മീഷൻ നൽകിയ 32 ശുപാർശകളും അംഗീകരിച്ചു. ഒബിസി വിഭാഗങ്ങൾക്കും സമാനമായ പ്രായപരിധി വർധന ലഭിക്കും. നിലവിൽ ഒബിസിക്കുള്ള പ്രായപരിധി 39 വയസും എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 41 വയസുമാണ്.
ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് വിഷയത്തിലും മന്ത്രിസഭ ധാരണയിലെത്തി. 1947 എന്ന വർഷം മാനദണ്ഡമാക്കാനാണ് തീരുമാനം. ജാതി/സമുദായ സർട്ടിഫിക്കറ്റിനായി ബിഷപ്പ് നൽകുന്ന രേഖ പരിഗണിക്കുമെന്നും വ്യക്തമാക്കി.
