അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് പ്രഖ്യാപിച്ചത്. 24 മണിക്കൂറിനുള്ളിൽ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അറിയിച്ചിരുന്നതെങ്കിലും, 48 മണിക്കൂർ കഴിഞ്ഞാണ് പ്രഖ്യാപനം ഉണ്ടായത്. തർക്കം തുടരുന്ന കണ്ണൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
പാലക്കാട് മണ്ഡലത്തിൽ നടൻ രമേഷ് പിഷാരടി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. വട്ടിയൂർക്കാവിൽ കെ. മുരളീധരൻ രംഗത്തിറങ്ങും. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ. സുരേഷ് മലമ്പുഴയിൽ മത്സരിക്കും. മുൻ എംപി രമ്യ ഹരിദാസ് ചിറയിൻകീഴിൽ ജനവിധി തേടും. ലൈംഗിക പീഡനാരോപണം നേരിടുന്ന എം. വിൻസെന്റ് കോവളത്ത് വീണ്ടും മത്സരിക്കും.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് കൊടുങ്ങല്ലൂരിൽ മത്സരിക്കും. നാട്ടികയിൽ അഡ്വ. സുനിൽ ലാലൂർ സ്ഥാനാർത്ഥിയാകും. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ അബ്ദുൽ റഷീദിനെയാണ് കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. ആലത്തൂരിൽ കെ.എം. ഫെബിൻ മത്സരിക്കും. തൃശൂരിൽ രാജൻ പല്ലൻ ജനവിധി തേടും.
കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടിക ഇങ്ങിനെ:
ഇരിക്കൂർ- അഡ്വ. സജീവ് ജോസഫ്
ധർമ്മടം- അബ്ദുൽ റഷീദ്
തലശ്ശേരി- കെപി സാജു
പേരാവൂർ- അഡ്വ. സണ്ണി ജോസഫ്
മാനന്തവാടി- (എസ്ടി)- ഉഷ വിജയൻ
സുൽത്താൻ ബത്തേരി (എസ്ടി)- ഐസി ബാലകൃഷ്ണൻ
കൽപ്പറ്റ- അഡ്വ. ടി സിദ്ദിഖ്
നാദാപുരം- കെഎം അഭിജിത്ത്
കൊയിലാണ്ടി – അഡ്വ. കെ പ്രവീൺ കുമാർ
ബാലുശ്ശേരി (എസ്സി)- വിടി സൂരജ്
എലത്തൂർ- വിദ്യ ബാലകൃഷ്ണൻ
കോഴിക്കോട് നോർത്ത് – അഡ്വ. കെ ജയന്ത്
നിലമ്പൂർ- ആര്യാടൻ ഷൗക്കത്ത്
വണ്ടൂർ (എസ്സി)- എപി അനിൽ കുമാർ
തവനൂർ- വിഎസ് ജോയ്
പൊന്നാനി- നൗഷാദ് അലി
തൃത്താല – വിടി ബൽറാം
കോങ്ങാട് (എസ്സി)- കെഎ തുളസി
മലമ്പുഴ- എ സുരേഷ്
പാലക്കാട്- രമേഷ് പിഷാരടി
തരൂർ (എസ്സി)- കെസി സുബ്രഹ്മണ്യൻ
ചിറ്റൂർ- അഡ്വ. സുമേഷ് അച്ചുതൻ
നെന്മാറ- ടി തങ്കപ്പൻ
ആലത്തൂർ- കെഎൻ ഫെബിൻ
മണലൂർ- ടിഎൻ പ്രതാപൻ
ഒല്ലൂർ- അഡ്വ. ഷാജി ജെ കോടങ്കണ്ടത്ത്
തൃശൂർ- രാജൻ ജെ പല്ലൻ
നാട്ടിക (SC)- അഡ്വ. സുനിൽ ലാലൂർ
കൈപ്പമംഗലം- ടിഎം നാസർ
പുതുക്കാട്- കെഎം ബാബു രാജ്
ചാലക്കുടി- സനീഷ് കുമാർ ജോസഫ്
കൊടുങ്ങല്ലൂർ- ഒജെ ജനീഷ്
അങ്കമാലി- റോജി എം ജോൺ
ആലുവ- അൻവർ സാദത്ത്
പറവൂർ – വിഡി സതീശൻ
എറണാകുളം- ടിജെ വിനോദ്
തൃക്കാക്കര- മിസിസ്. ഉമ തോമസ്
കുന്നത്തുനാട് (എസ്സി)- വിപി സജീന്ദ്രൻ
മൂവാറ്റുപുഴ- ഡോ. മാത്യു കുഴൽനാടൻ
വൈക്കം (എസ്സി)- കെ ബിനിമോൻ
കോട്ടയം- തിരുവഞ്ചൂർ രാധാകൃഷ്ണൻ
പുതുപ്പള്ളി- ചാണ്ടി ഉമ്മൻ
അരൂർ- ഷാനിമോൾ ഉസ്മാൻ
ചേർത്തല – കെആർ രാജേന്ദ്ര പ്രസാദ്
ഹരിപ്പാട്- രമേശ് ചെന്നിത്തല
മാവേലിക്കര (എസ്സി)- അഡ്വ. എംഎസ് മുത്താര രാജ്
കരുനാഗപ്പള്ളി- സിആർ മഹേഷ്
കൊട്ടാരക്കര- അഡ്വ. പി ഐഷ പോറ്റി
പത്തനാപുരം- ജ്യോതികുമാർ ചാമക്കാല
കുണ്ടറ- പിസി വിഷ്ണുനാഥ്
കൊല്ലം- അഡ്വ. ബിന്ദു കൃഷ്ണ
ചാത്തന്നൂർ- സൂരജ് രവി
ചിറയിൻകീഴ് എംഎസ്- രമ്യ ഹരിദാസ്
വട്ടിയൂർക്കാവ്- കെ മുരളീധരൻ
കോവളം- എം വിൻസെന്റ്
