കേരളത്തിന്റെ യഥാർത്ഥ ശക്തി ഇവിടെ നിലനിൽക്കുന്ന സാമൂഹിക മൂലധനമാണെന്നും, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഇതുപോലൊരു കെട്ടുറപ്പ് കാണാനാകില്ലെന്നും ഡോ. ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. അരൂരിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തെ വെറുപ്പിന്റെ കേന്ദ്രമായി ചിത്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും, സംസ്ഥാനത്തെ ഉത്തരേന്ത്യൻ മാതൃകയിലേക്ക് മാറ്റാനാണ് അവരുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, കോൺഗ്രസിനെതിരെയും അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. കോൺഗ്രസിൽ നുണ പ്രചാരണം ഒരു പകർച്ചവ്യാധിപോലെ വ്യാപിക്കുകയാണെന്നും, സ്വന്തം വീഴ്ചകൾ മറച്ചുവയ്ക്കാനും വികസന വിഷയങ്ങൾ ചർച്ച ചെയ്യാതിരിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ച് ചർച്ച വന്നാൽ പ്രതിപക്ഷം രാഷ്ട്രീയമായി പിന്നോട്ടുപോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളം സമാധാനത്തിന്റെ നാട് എന്ന നിലയിൽ തുടരണമെങ്കിൽ ഇടതുപക്ഷം അധികാരത്തിൽ തുടരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
