വികസന പ്രവർത്തനങ്ങൾക്കെതിരെയുള്ള പ്രതിപക്ഷ നുണകളുടെ പ്രളയമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്: എംഎ ബേബി

സംസ്ഥാനത്തെ ഇടതുപക്ഷ ഭരണത്തുടർച്ച തടയാൻ വലതുപക്ഷ ശക്തികൾ വിമോചന സമരത്തിന് സമാനമായ അവിശുദ്ധ കൂട്ടുകെട്ട് രൂപീകരിക്കാൻ ശ്രമിക്കുന്നുവെന്ന് എം എ ബേബി ആരോപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് വർഗ്ഗീയ-ജാതീയ പിന്തിരിപ്പൻ ശക്തികളെ ഒളിഞ്ഞും തെളിഞ്ഞും ഒന്നിപ്പിച്ച് എൽ ഡി എഫിനെതിരെ കള്ളപ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റങ്ങളെ തമസ്കരിക്കാനും വക്രീകരിച്ച് അവതരിപ്പിക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും, വികസന പ്രവർത്തനങ്ങളെതിരെയുള്ള നുണകളുടെ പ്രളയമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അവസരവാദ കൂട്ടുകെട്ടുകളെയും കള്ളപ്രചാരണങ്ങളെയും തിരിച്ചറിഞ്ഞ് ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും എം.എ. ബേബി ആഹ്വാനം ചെയ്തു.

മറുപടി രേഖപ്പെടുത്തുക