ശോഭാ സുരേന്ദ്രന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീൽ നോട്ടീസ്

പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെതിരെ ജമാ അത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസ് അയച്ചു. ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, ഒരു കോടി രൂപ നഷ്ടപരിഹാരവും നോട്ടീസിൽ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ശോഭാ സുരേന്ദ്രൻ പ്രസംഗത്തിൽ ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്ലാമി നേതാക്കളും പ്രവർത്തകരും പങ്കാളികളാണെന്ന് ആരോപിച്ചത്. ഈ പ്രസ്താവനയ്‌ക്കെതിരെയാണ് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ നിയമനടപടി ആരംഭിച്ചത്.

നോട്ടീസിൽ, ശോഭാ സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സംഘടനയെ സമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചതായും ആരോപിക്കുന്നു.

മറുപടി രേഖപ്പെടുത്തുക