പ്രധാനമന്ത്രിയുടെ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം; സുപ്രീംകോടതിയെ സമീപിച്ച് ടി എൻ പ്രതാപൻ

ദൂരദർശനിലൂടെ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ആരോപിച്ച് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. മുൻ എം.പി. ടി.എൻ. പ്രതാപൻ സമർപ്പിച്ച ഹർജിയിലാണ് പരാതി ഉന്നയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പരാജയപ്പെട്ടതായി ഹർജിയിൽ ആരോപിക്കുന്നു. പ്രധാനമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശം നൽകണമെന്നാവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.

ഏപ്രിൽ 18ന് വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് ദൂരദർശനിലൂടെ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി പ്രതിപക്ഷ പാർട്ടികളെ വിമർശിച്ചത്. പ്രസംഗത്തിൽ കോൺഗ്രസിനെ 59 തവണ പരാമർശിച്ചെങ്കിലും സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് കാര്യമായി സംസാരിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചു.

മറുപടി രേഖപ്പെടുത്തുക