മുംബൈ ഇന്ത്യൻസ് ടീമിനെതിരായ മത്സരത്തിൽ സഞ്ജു സാംസൺ തകർപ്പൻ പ്രകടനവുമായി മിന്നി. 54 പന്തിൽ 100 തികച്ച സഞ്ജു സീസണിലെ രണ്ടാം സെഞ്ച്വറിയും ഐപിഎല്ലിലെ അഞ്ചാം സെഞ്ച്വറിയും സ്വന്തമാക്കി. പുറത്താകാതെ 101 റൺസ് നേടിയ സഞ്ജുവിന്റെ മികവിൽ ചെന്നൈ 6 വിക്കറ്റ് നഷ്ടത്തിൽ 207 റൺസെന്ന ശക്തമായ സ്കോർ നേടി.
ഇന്നിംഗ്സിന്റെ അവസാന പന്ത് ബൗണ്ടറിയിലേക്ക് ഉയർത്തിയാണ് സഞ്ജു സെഞ്ച്വറി പൂർത്തിയാക്കിയത്. അവസാന ഓവറിൽ 15 റൺസ് വേണ്ടിയിരുന്നപ്പോൾ സിംഗിളുകൾ ഒഴിവാക്കി രണ്ട് സിക്സറും ഒരു ഫോറും നേടി അതിവേഗത്തിൽ നേട്ടത്തിലെത്തുകയായിരുന്നു. ടീമിനെ മികച്ച സ്കോറിലേക്ക് നയിച്ചത് സഞ്ജുവിന്റെ ഏകപക്ഷീയമായ പ്രകടനമായിരുന്നു. സഞ്ജുവിന് പിന്തുണയായി ക്യാപ്റ്റൻ ഋതുരാജ് 22 റൺസ് നേടി.
