20,000 ബിരുദധാരികൾക്ക് അവസരം: വൻ നിയമന പ്രഖ്യാപനവുമായി ഇൻഫോസിസ്

രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ ഇൻഫോസിസ് 20,000 ബിരുദധാരികളെ നിയമിക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു. കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജയേഷ് ആണ് ഈ വിവരം അറിയിച്ചത്. 2026 സാമ്പത്തിക വർഷത്തിന്റെ നാലാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിവുള്ള യുവാക്കളിൽ നിക്ഷേപം തുടരുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഇൻഫോസിസിൽ നിന്ന് പിരിഞ്ഞുപോകുന്നവരുടെ നിരക്ക് 12.6 ശതമാനമായി ഉയർന്നിട്ടുണ്ട്. മാർച്ച് പാദത്തിൽ ജീവനക്കാരുടെ എണ്ണം കുറഞ്ഞതായും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ പാദത്തിലെ 3,37,034 ജീവനക്കാരിൽ നിന്ന് 8,000ൽ അധികം കുറച്ച് 3,28,594 ആയി ചുരുങ്ങിയെന്നും ജയേഷ് സങ്കരാജ്‌ക പറഞ്ഞു. ഏപ്രിൽ 23ന് വിപണി സമയത്തിന് ശേഷം പ്രഖ്യാപിച്ച ഫലങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് കമ്പനി കാഴ്ചവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ജൂൺ 10 റെക്കോർഡ് തീയതിയായും ജൂൺ 25 പേയ്‌മെന്റ് തീയതിയായും നിശ്ചയിച്ച് ഓഹരിക്ക് 25 രൂപയുടെ അന്തിമ ലാഭവിഹിതം നൽകാൻ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ സിഇഒയും എംഡിയുമായ Salil Parekh, 14.9 ബില്യൺ ഡോളറിന്റെ വലിയ ഡീലുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ലഭിച്ച വളർച്ചയും 2026 സാമ്പത്തിക വർഷത്തിലെ മികച്ച പ്രകടനത്തിന് പിന്തുണയായതായി വ്യക്തമാക്കി.

മറുപടി രേഖപ്പെടുത്തുക