എസി ഉപയോഗിക്കാറില്ല, ചൂടിനെ മറികടക്കാന്‍ ഉള്ളി പോക്കറ്റിലിട്ടാല്‍ മതി: കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

അതിശക്തമായ ചൂടിലും താൻ എസി ഉപയോഗിക്കാറില്ലെന്നും, ചൂടിനെ അതിജീവിക്കാൻ പരമ്പരാഗത മാർഗങ്ങൾ പിന്തുടരണമെന്നും കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവ്പുരിയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താൻ എസി ഉപയോഗിക്കാറില്ലെന്നും, 50 ഡിഗ്രിയോളം ചൂടുള്ള കാലാവസ്ഥയിലും അതിനെ അതിജീവിക്കാനാകുന്നതെന്നും സിന്ധ്യ പറഞ്ഞു. “ഇത് ചമ്പൽ പ്രദേശത്തിന്റെ കരുത്തുള്ള ‘ചമ്പൽ ചര്‍മം’ ആണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

ചൂടിനെ നേരിടാൻ ഒരു ഉള്ളി കയ്യിൽ കരുതുന്നതാണ് നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു. “കീശയിൽ ഒരു ഉള്ളി കരുതിയാൽ ചൂട് ബാധിക്കില്ല” എന്നും മന്ത്രി പറഞ്ഞു. ആധുനിക ഉപകരണങ്ങളെ മാത്രം ആശ്രയിക്കുന്നതിനെക്കാൾ പരമ്പരാഗത അറിവുകൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉഷ്ണതരംഗം ശക്തമാകുന്ന സാഹചര്യത്തിൽ നിരവധി സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന ശ്രദ്ധ നേടുന്നത്.

മറുപടി രേഖപ്പെടുത്തുക