മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും തുറന്ന നിലപാടുമായി രംഗത്ത്. പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം പ്രശംസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പാർട്ടി ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു.
കേരളത്തിൽ യുഡിഎഫ് വിജയിച്ചിട്ടുണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രകടനം നിരാശാജനകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബിജെപി നേതാക്കളുടെ മാനേജ്മെന്റ് കഴിവുകളിൽ നിന്ന് പഠിക്കാനുള്ളത് ധാരാളമുണ്ടെന്നും തരൂർ കൂട്ടിച്ചേർത്തു. പ്രത്യേകിച്ച് പശിമ ബംഗാളും ആസാമും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി സ്വീകരിച്ച ശക്തമായ തന്ത്രങ്ങളെ അദ്ദേഹം പ്രശംസിച്ചു.
