മെസി വരുമെന്ന് പറഞ്ഞ് തലക്കെട്ട് സൃഷ്ടിക്കില്ല; വ്യത്യസ്ത ആശയങ്ങൾ മനസിലുണ്ട്: മന്ത്രി ഒ ജെ ജനീഷ്

മെസി കേരളത്തിലെത്തുമെന്ന് പ്രതീക്ഷ നൽകി തലക്കെട്ടുകൾ സൃഷ്ടിച്ച മുൻഗാമിയെപ്പോലെ വാഗ്ദാനങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പ്രസ് ക്ലബ് സംഘടിപ്പിച്ച ‘കുട്ടിക്കൂട്ടെ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കുട്ടികളിലും യുവാക്കളിലും ഡിജിറ്റൽ അഡിക്ഷൻ വർധിച്ചുവരുന്ന സാഹചര്യം ഗൗരവകരമാണെന്നും, അത് മറികടക്കാൻ വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കായിക-യുവജന മേഖലയിൽ നടപ്പാക്കാൻ വ്യത്യസ്തമായ ആശയങ്ങൾ മനസ്സിലുണ്ടെന്നും മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു.

പരിപാടിക്കിടെ കുട്ടികളോടൊപ്പം ഫോട്ടോ എടുക്കുകയും സെൽഫിക്ക് പോസ് ചെയ്യുകയും ചെയ്ത് മന്ത്രി ശ്രദ്ധ നേടി. ചടങ്ങിൽ ചലച്ചിത്രതാരം ജിബിന്‍ ഗോപിനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക